Connect with us

Kerala

എ എ പി വൈദ്യുതി ചാര്‍ജ് ഒഴിവാക്കിയത് ജനങ്ങളെ സ്വാധീനിച്ചു: ബി ജെ പി നേതാവ്

Published

|

Last Updated

ന്യൂഡല്‍ഹി |  മാസത്തില്‍ 200 യൂണിറ്റില്‍ താഴെയുള്ള വൈദ്യുതി ചാര്‍ജ് ഒഴിവാക്കിയ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം ജനങ്ങളെ വലിയ തോതില്‍ സ്വാധീനിച്ചതയി ബി ജെ പി എം പി. തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പാണ് സൗജന്യ വൈദ്യുതി പദ്ധതി കെജ്രിവാള്‍ പഖ്യാപിച്ചതെന്നും ബി ജെ പി എം പിയായ രമേഷ് ബിദൂരി പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ താഴെതട്ടിലെത്തിക്കാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ പ്രകടനം മികച്ചതാവുമെന്നും അല്ലാത്തപക്ഷം കെജ്രിവാളിന്റെ സൗജന്യ വൈദ്യുതി എന്ന വാഗ്ദാനം ഫലം കാണുമെന്നും ബിദൂരി പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണ് 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. ഇതിനായി വര്‍ഷം 1800 മുതല്‍ 2000 കോടി രൂപ വരെ ഊര്‍ജ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.2015 ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത് മുതല്‍ വൈദ്യുതി ബില്ലുകളില്‍ 50 ശതമാനം സബ്സിഡി നല്‍കുന്നുണ്ട്.ഇതിന് പുറമെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപനവും നടത്തിയത്.

 

 

Latest