Connect with us

National

ആദ്യ ഫല സൂചന 8.30ന്; വിജയം അവകാശപ്പെട്ട് എഎപിയും ബിജെപിയും

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടികളെല്ലാം പ്രതീക്ഷയിലാണ്. എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയാല്‍ അരമണിക്കൂറിനകം ആദ്യ ഫലസൂചനകള്‍ അറിയാനാകും.അതേ സമയം എക്‌സിറ്റ് പോള്‍ ഫലത്തിന്റെ ആവേശത്തില്‍ ആം ആദ്മി പാര്‍ട്ടി. എന്നാല്‍ അവസാന മണിക്കൂറുകളില്‍ പോളിംഗ് ബൂത്തിലെത്തിയ വോട്ടര്‍മാരില്‍ ബിജെപി പ്രതീക്ഷയര്‍പ്പിക്കുകയാണ് ബിജെപി.

ഷഹീന്‍ബാഗിലെ സിഎഎ വിരുദ്ധ സമരം മുഖ്യവിഷയമാക്കി പ്രചാരണം നടത്തിയ ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റാല്‍ അത് വലിയ ക്ഷീണമാകും. എന്‍ആര്‍സിക്കെതിരായ ജനവിധിയായി ബിജെപിയുടെ പതനത്തെ വിലയിരുത്തുകയും ചെയ്യും. മറിച്ചായാല്‍ തിരഞ്ഞെടുപ്പ് വിജയത്തെ സിഎഎ ക്ക് അനുകൂലമായ വിധിയെഴുത്തായി രാജ്യമെമ്പാടും ബിജെപി പ്രചാരണം നടത്തുകയും ചെയ്യും. അതേ സമയം വിജയത്തിനായി ആവനാഴിയിലെ അവസാനത്തെ ആയുധവും പുറത്തെടുത്ത തിരഞ്ഞെടുപ്പാണ് ഡല്‍ഹിയില്‍ കണ്ടത്.

Latest