Connect with us

National

സംവരണ വിരുദ്ധത ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഡിഎന്‍എയിലുണ്ട്; വിമര്‍ശവുമായി രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | സംവരണ വിരുദ്ധത ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവരണം ഇല്ലാതാക്കുക എന്നത് ബിജെപിയുടെ നയമാണ്. സംവരണ വിരുദ്ധത ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഡിഎന്‍എയിലുണ്ട്. സംവരണം അവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജോലിക്കും ഉദ്യോഗക്കയറ്റത്തിനുമുള്ള സംവരണം മൗലികാവകാശമല്ലെന്നും സംസ്ഥാനങ്ങളുടെ ബാധ്യതയല്ലെന്നും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതി വിധിക്കെതിരെ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇടത് പാര്‍ട്ടികളുടെ പിന്തുണയോടെ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തരപ്രമേയം അവതരിപ്പിച്ചു.

സംവരണ തത്വം പാലിക്കാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സര്‍ക്കാര്‍ ജോലികള്‍ക്കും സ്ഥാനകയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

Latest