Connect with us

Kerala

കെ എസ് മണി മില്‍മ മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍

Published

|

Last Updated

പാലക്കാട് | മില്‍മ മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ ചെയര്‍മാനായി കെ എസ് മണിയെ തിരഞ്ഞെടുത്തു. പാലക്കാട് ജില്ലയിലെ എണ്ണപ്പാടം ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റാണ്. 2003 മുതല്‍ 2008 വരെ മലബാര്‍ മേഖലാ യൂണിയന്റെ ഭരണസമിതി അംഗമായിരുന്നു. 2019 ജൂണ്‍ മുതല്‍ 2020 ഫെബ്രുവരിവരെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു.
കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗവും എന്‍ജിനീയറിംങ് എക്‌സ്‌പോര്‍ട്ട് പ്രെമോഷന്‍ കൗണ്‍സിലിന്റെ ദക്ഷിണേന്ത്യന്‍ ചെയര്‍മാനുമാണ്.

ഫെബ്രുവരി ഏഴിന് നടന്ന തിരഞ്ഞെടുപ്പില്‍ മേഖലാ യൂണിയന്‍ ഭരണം സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പാനല്‍ പിടിച്ചെടുത്തിരുന്നു.

---- facebook comment plugin here -----

Latest