ഐ20 രേഖാചിത്രങ്ങൾ ഹ്യുണ്ടായി പുറത്തുവിട്ടു

Posted on: February 10, 2020 12:45 pm | Last updated: February 10, 2020 at 12:46 pm


ലക്നോ | നോയിഡയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ പുതിയ ക്രെറ്റ, ട്യൂ സോണ്‍ ഫെ യ്‌സ്‌ലിഫ്റ്റ്, ഗ്രാന്‍ഡ് ഐ10 നിയോസ് ടര്‍ബോ മോഡലുകൾ അവതരിപ്പിച്ചതിന് പിന്നാലെ ഐ20യുടെ രേഖാചിത്രങ്ങളും ഹ്യുണ്ടായി പുറത്തുവിട്ടു. വാഹനത്തിന്റെ രണ്ട് രേഖാചിത്രങ്ങളാണ് ഹ്യുണ്ടായി പുറത്തുവിട്ടത്.

അടുത്ത മാസം നടക്കുന്ന 2020 ജനീവ ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ ഐ20 അവതരിപ്പിക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ നിർമാതാക്കളായ ഹ്യുണ്ടായി അറിയിക്കുന്നത്.
ഐ20 യുടെ പുതിയ പതിപ്പ് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിച്ചേക്കും.