Connect with us

National

വിജയിയെ ആദായ നികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും

Published

|

Last Updated

ചെന്നൈ |  തമിഴ് നടന്‍ വിജയിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ആദായ നികുതി വിഭാഗത്തിന്റെ നീക്കം. മൂന്ന് ദിവസത്തിനുള്ളില്‍ ആദായ നികുതി വകുപ്പിന് മുമ്പില്‍ ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് നല്‍കി. നേരത്തെ വിജയിയുടെ വീട്ടിലും മറ്റും നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകള്‍ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.
നെയ്‌വേലിയിലെ ഷൂട്ടിംഗ് സൈറ്റിലാണ് വിജയ് ഇപ്പോഴുള്ളത്. മൂന്ന് ദിവസത്തിന് കാത്ത് നില്‍ക്കാതെ അടുത്ത ദിവസം തന്നെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച്ച വൈകിട്ടായിരുന്നു വിജയിയെ ആദായ നികുതി വകുപ്പ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എ ജി എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ വിജയിയുടെ പേരില്‍ അനധികൃതമായി ഒന്നു കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന് കഴിഞ്ഞിരുന്നില്ല. അതിനിടെ വിജയ്‌യുടെ പുതിയ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ വിജയ് ഫാന്‍സ് സൈറ്റിലേക്ക് കുതിച്ചെത്തിയതോടെ ബി ജെ പിക്കാര്‍ പിന്‍മാറുകയായിരുന്നു. ഇപ്പോഴും ഷൂട്ടിംഗ് സൈറ്റില്‍ വിജയ് ഫാന്‍സ് നിലയുറപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

 

 

Latest