Connect with us

National

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published

|

Last Updated

മുംബൈ | നവി മുംബൈയിലെ ഫ് ളാറ്റില്‍ വന്‍ അഗ്‌നിബാധ. ശനിയാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും അപകടമില്ലെന്നാണ് സൂചന.

ഏഴ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. 21 നിലയുള്ള കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള രണ്ട് നിലകളിലാണ് തീ പടര്‍ന്നത്. രണ്ട് നിലകളിലും പൂര്‍ണമായും തീ പടര്‍ന്നതായി അഗ്‌നിശമന സേന അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

Latest