Connect with us

Techno

റെഡ്മി 9 എ ഷവോമിയുടെ പുതിയ അവതാരം

Published

|

Last Updated

മുംബൈ | “ദേശ് കാ ഡാംദാർ സ്മാർട്‌ ഫോൺ” എന്ന ടാഗ്‌ലൈനോടെ ചൈനീസ് കമ്പനിയായ ഷവോമി പുതിയ സ്മാർട് ഫോൺ പുറത്തിറക്കുന്നു.
2020ലെ തങ്ങളുടെ പുതിയ ഹാൻഡ്‌ സെറ്റിന്റെ ടീസർ കമ്പനി പുറത്തുവിട്ടു. റെഡ്മി 9 എയെന്ന ബജറ്റ് ഫോണുമായാണ് കമ്പനിയുടെ വരവ്. ഏതാനും മാസം മുമ്പ് പുറത്തിറങ്ങിയ 8 എ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് 9 എ.
5000 എം എ എച്ച് ബാറ്ററിയും 18 വാട്‌സിന്റെ അതിവേഗ ചാർജിംഗുമാണ് ഫോണിന്റെ സവിശേഷത. പിന്നിൽ രണ്ട് ക്യാമറയും 9 എക്കുണ്ട്. പുതിയ സ്മാർട് ഫോൺ ഈ മാസം 11ന് എത്തുമെന്നാണ് റിപ്പോർട്ട്.

Latest