Connect with us

National

ഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകം; നാലു പ്രതികള്‍ പിടിയില്‍

Published

|

Last Updated

മുംബൈ | ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികളെ മുംബൈയില്‍ നിന്ന് പോലീസ് പിടികൂടി. കൃത്യത്തിനു ശേഷം പ്രതികള്‍ മുംബൈയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഹിന്ദു മഹാസഭയുടെ യു പി ഘടകം അധ്യക്ഷനായ രഞ്ജിത് ശ്രീവാസ്തവയെ ഫെബ്രുവരി രണ്ടിനാണ് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതസംഘം വെടിവെച്ചു കൊന്നത്. യു പിയിലെ ലഖ്‌നൗവിലുള്ള ഹസ്രത്ഗഞ്ച് ഛട്ടാര്‍ മന്‍സിലിന് സമീപത്തു വച്ചായിരുന്നു സംഭവം. ശ്രീവാസ്തവക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റിരുന്നു.

 

---- facebook comment plugin here -----

Latest