Connect with us

International

ഇംപീച്ച്‌മെന്റ് പ്രമേയം യു എസ് സെനറ്റ് തള്ളി; ട്രംപ് കുറ്റവിമുക്തന്‍

Published

|

Last Updated

വാഷിംഗ്ടന്‍ | അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള രണ്ട് പ്രമേയങ്ങളും അമേരിക്കന്‍ സെനറ്റ് തള്ളി. ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍  48 നെതിരെ 52 , 47 നെതിരെ 53 വോട്ടുകള്‍ക്കാണു പ്രമേയങ്ങള്‍ പരാജയപ്പെട്ടത്.

അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ രണ്ട് കുറ്റങ്ങള്‍ക്കാണ് ട്രംപ് വിചാരണ നേരിട്ടത്. രണ്ടും സെനറ്റ് വെവ്വേറെ വോട്ടിനിട്ട് ട്രംപ് കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇതോടെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച് ചെയ്യപ്പെടുകയും സെനറ്റ് മുന്‍പാകെ വിചാരണയ്‌ക്കെത്തുകയും ചെയ്ത മൂന്നാമത്തെ പ്രസിഡന്റായി ട്രംപ് മാറി. ആന്‍ഡ്രൂ ജോണ്‍സണ്‍ (1868), ബില്‍ ക്ലിന്റന്‍ (1998) എന്നിവരാണ് ഇതിന് മുമ്പ് ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടത്. പ്രസിഡന്റായിരുന്ന റിച്ചഡ് നിക്‌സന്‍ 1974ല്‍ ഇംപീച്‌മെന്റ് ഉറപ്പായ ഘട്ടത്തില്‍ രാജിവയ്ക്കുകയായിരുന്നു.

Latest