Connect with us

Gulf

രിസാല സ്റ്റഡി സര്‍ക്കിള്‍ ദമാം സെന്‍ട്രല്‍ സാഹിത്യോത്സവ് : സിറ്റി സെക്ടര്‍ ജേതാക്കള്‍

Published

|

Last Updated

ദമാം  | പ്രവാസി യുവജങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും സാഹിത്യഭിരുചികള്‍ വികസിപ്പിക്കുന്നതിനും സാമൂഹിക ഉന്നമനത്തിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ദമാം കലാലയം സമിതിക്ക് കീഴില്‍ നടത്തി വരുന്ന പതിനൊന്നാമത് സാഹിത്യോത്സവ് സമാപിച്ചു,

ഫൈസലിയ്യ ശമൂഅ അല്‍ ഖൈര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സാഹിത്യോത്സവില്‍ എട്ട് സെക്ടറുകളില്‍ നിന്നായി നാനൂറോളം പ്രതിഭകള്‍ മാറ്റുരച്ച സാഹിത്യോത്സവില്‍ ടീം സിറ്റി ഒന്നാം സ്ഥാനവും ടീം മദീനത്തുല്‍ ഉമ്മാല്‍ രണ്ടാം സ്ഥാനവും നേടി

സാഹിത്യോതസവിനോടനുബബന്ധിച്ചു നടന്ന സാസ്‌കാരിക സമ്മേളനം പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കൂടി വേദിയായി. സാംസ്‌കാരിക സമ്മേളനം സെന്‍ട്രല്‍ ചെയര്‍മാന്‍ ഫൈസല്‍ അഹ്‌സനി അധ്യക്ഷതയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി ഈസ്റ്റ് കലാലയം കണ്‍വീനര്‍ മുജീബ് തുവ്വക്കാട് പ്രമേയ പ്രഭാഷണം നടത്തി.സെന്‍ട്രല്‍ കണ്‍വീനര്‍ നിസാര്‍ പൊന്നാനി സ്വാഗതവുംകലാലയം കണ്‍വീനര്‍ നവാസ് അരിമ്പ്ര നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തില്‍ എസ് .എസ് .എഫ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് ഫാറൂഖ് നഈമി ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തി. രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി ഈസ്റ്റ് ചെയര്‍മാന്‍ ഷഫീക് ജൗഹരി വിജയികളെ പ്രഖ്യാപിച്ചു. ഡോക്ടര്‍ മുഹമ്മദ് ഫാറൂഖ് നഈമി,രിസാല സ്റ്റഡി സര്‍ക്കിള്‍ മുന്‍ ജി. സി ട്രെയിനിംഗ് കണ്‍വീനര്‍ അബ്ദുല്‍ ബാരി നദ്‌വി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടിയ സെക്ടറുകള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

സാഹിത്യോത്സവ് നഗരിയില്‍ കുടുംബിനികള്‍ ഒരുക്കിയ കര കൗശല വസ്തുക്കളുടെ പ്രദര്‍ശനവും മത്സരവും വളരേയേറെ ശ്രദ്ധയാകര്‍ഷിച്ചു,മത്സരത്തില്‍ ഷംന സിദ്ദീഖ് സമ്മാനാര്‍ഹയായി.

സല്‍മാന്‍ മാവൂര്‍ ( ടീം സിറ്റി) നിദ ഫാത്തിമ (ടീം ഖതീഫ് )എന്നിവര്‍ യഥാക്രമം കലാപ്രതിഭ, സര്‍ഗ പ്രതിഭ പട്ടങ്ങള്‍ ചൂടി.സാഹിത്യോത്സവ് സ്വാഗത സംഘം ചെയര്‍മാന്‍ ഹാരിസ് ജൗഹരി അധ്യക്ഷത വഹിച്ചു ,
സാമൂഹ്യ പ്രവര്‍ത്തകരായ ഹിളര്‍ മുഹമ്മദ്, ഹമീദ് വടകര തുടങ്ങിയവര്‍ സംബന്ധിച്ചു .രിസാല സ്റ്റഡി സര്‍ക്കിള്‍ ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ആബിദ് നന്ദിയും പറഞ്ഞു

Latest