Connect with us

Gulf

ആര്‍ എസ് സി അല്‍ ജൗഫ് സെന്‍ട്രല്‍ സാഹിത്യോത്സവില്‍ ഗാര യൂണിറ്റ് ജേതാക്കള്‍

Published

|

Last Updated

സകാക്ക | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) അല്‍ജൗഫ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യോത്സവിന് സകാക്ക വേദിയായി. ആര്‍.എസ്.സി. സെന്‍ട്രല്‍ ചെയര്‍മാന്‍ സൈനുല്‍ ആബിദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ച വേദിയില്‍ ഐ. സി.എഫ്. നാഷണല്‍ സര്‍വീസ് സെല്‍ സെക്രട്ടറി അബ്ദുറശീദ് സഖാഫി മുക്കം ഉല്‍ഘാടനം ചെയ്തു.

കലക്കും സാഹിത്യത്തിനും വളരെ പ്രാധാന്യം നല്‍കിയിട്ടുള്ള മതമാണ് ഇസ്‌ലാമെന്നും സര്‍ഗ സിദ്ധികള്‍ ധാര്‍മികപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴാണ് സാര്‍ത്ഥകമാകുന്നെതെന്നും റശീദ് സഖാഫി പറഞ്ഞു.

അഞ്ച് യൂണിറ്റുകളില്‍ നിന്നായി നിരവധി പ്രതിഭകള്‍ മാറ്റുരച്ചു. ഗാര യൂണിറ്റ് ജേതാക്കള്‍ ആയി. ഷാഹിദ് മുക്കത്തെ കലാപ്രതിഭയായി തിരഞ്ഞെടുത്തു. ഐ. സി. എഫ്, ആര്‍.എസ്.സി. പ്രവര്‍ത്തകരുടെ സജീവ സാന്നിദ്ധ്യവും കലാപ്രകടനങ്ങളും സാഹിത്യോത്സവിന് കൊഴുപ്പേകി.

ഫെബ്രുവരി 7 ന് ജിദ്ദയില്‍ നടക്കുന്ന നാഷണല്‍ സാഹിത്യോത്സവിന് വിജയികളെ പങ്കെടുപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശിഹാബ് മാസ്റ്റര്‍, ഹബീബ് റഹ്മാന്‍ തുടങ്ങിയ സെന്‍ട്രല്‍ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു. കണ്‍വീനര്‍ ഹുസൈന്‍ കായംകുളം സ്വാഗതവും നിസാര്‍ ചിറമംഗലം നന്ദിയും പറഞ്ഞു.

Latest