വാഷിംഗ്ടൺ | കൊറോണവൈറസ് ബാധയേറ്റ യാത്രക്കാരനെ കയറ്റിയ രണ്ട് ഡ്രൈവർമാരുടെയും 240 യാത്രക്കാരുടെയും അക്കൗണ്ടുകൾ റദ്ദാക്കി ഊബർ. ഇവരിൽ ആരിലും കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കി.
രണ്ടാഴ്ചക്കുള്ളിൽ രാജ്യത്ത് കൊറോണ സംശയമുള്ളവർക്ക് ഊബർ ടാക്‌സി ഉപയോഗിക്കാനാകില്ല. ജനുവരി 20ന് വിമാനമാർഗം എത്തിയ ചൈനീസ് വംശജരിലാണ് മെക്‌സിക്കോയിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയത്. ടൂറിസ്റ്റ് വിസയിലെത്തിയവരായിരുന്നു ഇവർ.