Connect with us

Kerala

കോഴിക്കോട് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Published

|

Last Updated

കോഴിക്കോട്  | വില്‍പനക്കായി സ്‌കൂട്ടറില്‍ കൊണ്ടുവന്ന 12 കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് മാവൂര്‍ കണ്ണിപറമ്പ് പഴയംകുന്നത്ത് ആദര്‍ശ് ബാബു (34) ആണ് പോലീസിന്റെ പിടിയിലായത്. സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഡന്‍സാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തില്‍ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്.പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 15 ലക്ഷത്തിലധികം വില വരും.

മാവൂരിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെ യുവാക്കള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍ക്കുന്നത് ആദര്‍ശാണെന്ന് മനസ്സിലാക്കിയ പോലീസ് ഇയാള്‍ക്കായി വല വിരിച്ചിരുന്നു. കഞ്ചാവ് വാങ്ങിക്കുന്നതിനായി ഇയാള്‍ ആന്ധ്രയിലേക്ക് പോയതായി രഹസ്യ വിവരം ലഭിച്ച പോലീസ് ഇയാള്‍ തിരിച്ചെത്തിയതായി മനസ്സിലാക്കി മാവൂര്‍ ഭാഗത്ത് പട്രോളിംഗ് ശക്തമാക്കിയിരുന്നു. പതിവ് പട്രോളിങ്ങിന്റെ ഭാഗമായുള്ള വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട് വാഹനം വെട്ടിച്ച് പോകാന്‍ ശ്രമിച്ച ആദര്‍ശിനെ പോലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.വ്യാജമദ്യ വില്‍പനക്കും മുന്‍പ് ഇയാളുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest