Connect with us

Kerala

ബഷീറിന്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം |  തിരുവനന്തപുരം സിറാജ് യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയുള്ള കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള തൊണ്ടിമുതലുകള്‍, രേഖകള്‍, പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉണ്ടെന്ന് കോടതി വിലയിരുത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(മൂന്ന്)യില്‍ മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ സ്വീകരിച്ച കുറ്റപത്രം പരിശോധിച്ച് പ്രതികള്‍ക്ക് സമന്‍സ് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലാ സെഷന്‍സ് കോടതിയിലാകും ഇനി കേസിന്റെ വാദം നടക്കുക.