Connect with us

National

ഭാവിയില്‍ ബി ജെ പിയുമായി ഒരുമിക്കാനുള്ള സാധ്യത തള്ളാനാകില്ല: ഉദ്ദവ് താക്കറെ

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയെങ്കിലും ബി ജെപിയോടുള്ള തന്റെ മമത തുറന്ന് പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ. ഇപ്പോള്‍ രണ്ട് മുന്നണിയാണെങ്കിലും ഭാവിയില്‍ വീണ്ടും ബി ജെ പിയുമായി ഒന്നിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഉദ്ദവ് ശിവേസന മുഖപത്രമായ സാംനക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നോട് കളവ് പറയാതിരിക്കുകയും നല്‍കിയ വാഗ്ദാനം അവര്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയാകില്ലായിരുന്നു. തീരുമാനിച്ചതിനപ്പുറം ഒന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുംഅദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യം അധാര്‍മികമാണെന്ന ആരോപണം ഉദ്ധവ് തള്ളി. രാഷ്ട്രീയ ധാര്‍മികത ബി ജെ പി ശിവസേനയെ പഠിപ്പിക്കേണ്ട. ഫഡ്‌നാവിസ് മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി അതിലെ നേതാക്കളെ സ്വന്തം പാളയത്തില്‍ എത്തിക്കുകയല്ലേ ചെയ്തത്. തുടര്‍ന്ന് സര്‍ക്കാറുണ്ടാക്കാനും ശ്രമിച്ചു.

ആശയപരമായ ഭിന്നതയുള്ളവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രത്തിലും ഇത് തന്നെയല്ലെ അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു. “നിതീഷ് കുമാര്‍ബി ജെ പിയില്‍ നിന്ന് ഭിന്നമായി ചിന്തിക്കുന്നു, എന്നിട്ടും അവര്‍ ഒരുമിച്ചു. ചന്ദ്രബാബു നായിഡുവും അവര്‍ക്കൊപ്പമായിരുന്നു. ഒരു ഘട്ടത്തില്‍ മമത ബാനര്‍ജിയും സഖ്യത്തിനൊപ്പമായിരുന്നില്ലേ. അവരുടെ ആശയങ്ങള്‍ യോജിക്കുന്നവയാണോ? എന്താണ് കശ്മീരില്‍ സംഭവിച്ചത്. അവര്‍ വിഘടനവാദികളുമായി ചര്‍ച്ചനടത്തിയില്ലേയെന്നും ഉദ്ദവ് തിരിച്ച് ചോദിച്ചു.

 

Latest