Connect with us

Kerala

പന്തീരങ്കാവ് യു എ പി എ കേസ് എന്‍ ഐ എ സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡി ജി പി

Published

|

Last Updated

കോഴിക്കോട് | പന്തീരങ്കാവ് യു എ പി എ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിന്റെ ഫലമായാണ് അല്‍ന്‍ ശുഹൈബ്, താഹ ഫൈസല്‍ എന്നിവര്‍ക്കെതിരായ യു എ പി എ കേസ് എന്‍ ഐ എ ഏറ്റെടുത്തതെന്ന പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ യു എ പി എ കേസുകളും എന്‍ ഐ എ സ്വമേധയാണ് ഏറ്റെടുത്തതാണെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ഡി ജി പി പറഞ്ഞു.

കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട അലനും താഹയും നിലവില്‍ തൃശൂരിലെ അതീവ സുരക്ഷാ ജയിലിലാണ് കഴിയുന്നത്. ഇരുവരെയും രണ്ട് ജയിലുകളിലായി പാര്‍പ്പിക്കണമെന്ന് എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.