Connect with us

International

കൊറോണ: മരണം 304 ആയി; ചൈനയിലും പുറത്തുമായി 14,499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published

|

Last Updated

ബീജിംഗ് | കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിക്കുന്നവരുടെ എണ്ണം 304 ആയി ഉയര്‍ന്നു. ഹൂബൈ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം, ചൈനയിലും പുറം രാജ്യങ്ങളിലുമായി 14,499 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്താണ് ഇക്കാര്യം. എന്നാല്‍, ചൈനക്ക് പുറത്തെവിടെയും മരണം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

ഇതുവരെ 27 രാജ്യങ്ങളിലേക്കാണ് കൊറോണ വ്യാപിച്ചിട്ടുള്ളത്. കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1793 ആണ്. ഇതില്‍ 71 പേര്‍ ഐസോലേഷന്‍ വാര്‍ഡുകളിലാണ്.

Latest