Connect with us

Eranakulam

റോഡ് തകര്‍ച്ച; എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | റോഡ് തകര്‍ച്ചക്കും ഇതുകാരണമുണ്ടാകുന്ന വാഹനാപകടങ്ങള്‍ക്കും ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി. ഇതിനായി നയരൂപവത്ക്കരണം നടത്താവുന്നതാണെന്ന് വ്യക്തമാക്കിയ കോടതി നിലപാട് അറിയിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ നടപ്പാതകള്‍ അനിവാര്യമാണെന്നും നടപ്പാതകളുടെ അഭാവം മൂലം കാല്‍നടയാത്രക്കാര്‍ക്ക് റോഡിലിറങ്ങി നടക്കേണ്ട് സ്ഥിതിയുണ്ടാവുന്നതായും കോടതി നിരീക്ഷിച്ചു.

പലയിടത്തം തെരുവുവിളക്കുകള്‍ ഇല്ലാത്തതും പ്രശ്‌നമാകുന്നുണ്ട്. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സബര്‍ബന്‍ ട്രാവല്‍സ് ഉടമ അജിത് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹരജി ഫെബ്രുവരി 17നു വീണ്ടും പരിഗണിക്കും.

---- facebook comment plugin here -----

Latest