Connect with us

Ongoing News

നിര്‍ഭയനായ ബാറ്റ്‌സ്മാന്‍; സഞ്ജുവിനെ പുകഴ്ത്തി കോലി

Published

|

Last Updated

ഹാമില്‍ട്ടണ്‍ | മലയാളി താരം സഞ്ജു സാംസണ്‍ നിര്‍ഭയനായ ബാറ്റ്‌സ്മാനാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ നാലാം ടി ട്വന്റി മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു കോലി. അഞ്ചു പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് എടുക്കാനായതെങ്കിലും സഞ്ജുവിനെ ഇന്ത്യന്‍ നായകന്‍ പ്രശംസിച്ചു. സഞ്ജുവിന്റെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്.

സഞ്ജുവിന്റെ കഴിവ് തിരിച്ചറിഞ്ഞതു കൊണ്ടാണ് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അതിനെ ന്യായീകരിക്കും വിധം നേരിട്ട ആദ്യ പന്തില്‍ സഞ്ജു സിക്‌സര്‍ പറത്തി. എന്നാല്‍, അടുത്ത പന്തില്‍ അദ്ദേഹം പുറത്തായി. ബാറ്റ്‌സ്മാന്മാരില്‍ താനടക്കമുള്ള പലര്‍ക്കും പിച്ച് നന്നായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുതന്നെയാണ് സഞ്ജുവിന്റെ കാര്യത്തിലും സംഭവിച്ചത്. പെട്ടെന്നു പുറത്തായെങ്കിലും ഈ ആക്രമണ ശൈലി സഞ്ജു കൈവിടരുതെന്ന് കോലി പറഞ്ഞു.

സൂപ്പര്‍ ഓവറില്‍ കെ എല്‍ രാഹുലിനൊപ്പം സഞ്ജുവിനെ ഇറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സമ്മര്‍ദ ഘട്ടത്തില്‍ പരിചയസമ്പത്തുള്ള ആള്‍ വേണമെന്നു രാഹുല്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ തന്നെ ഇറങ്ങിയതെന്നും കോലി വ്യക്തമാക്കി.

---- facebook comment plugin here -----

Latest