Connect with us

National

ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസംഗവും പ്രധാനമന്ത്രിയുടെ മൗനവും ലജ്ജാകരം - സീതാറാം യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി |  സി എ എക്കെതിരെ ജാമിയ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ കടുത്ത വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയുടെ നിശബ്ദതക്കൊപ്പം ബി ജെ പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളും അക്രമത്തിനുള്ള ആഹ്വാനവും ലജ്ജാകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ എത്തിക്കുന്നതെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ഡല്‍ഹിയില്‍ വിദ്യാര്‍ഥികളെ വെടിവെക്കുന്ന ഹിന്ദു തീവ്രവാദിയുടെ ചിത്രം പങ്കുവെച്ച യെച്ചൂരി ബി ജെ പി നേതാക്കള്‍ ഇത്തരത്തിലുള്ള ഇന്ത്യയാണ് ഈ സര്‍ക്കാര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു സീതാറം യെച്ചൂരിയുടെ വിമര്‍ശം.

ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിച്ച മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ഥിക്കാണ്‍ വെടിവെപ്പില്‍ പരുക്കേറ്റത്.