Connect with us

National

രാജ്യദ്രോഹക്കുറ്റം; മണിവാസകത്തിന്റെ സഹോദരിയും കുടുംബവും അറസ്റ്റില്‍

Published

|

Last Updated

സേലം | അട്ടപ്പാടിയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ സഹോദരിയേയും കുടുംബത്തേയും രാജ്യദ്രോഹക്കുറ്റം ചുമത്തി തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന്‍ സുധാകരന്‍ എന്നിവരെയാണ് സേലത്തു നിന്ന് അറസ്റ്റ് ചെയ്തത്.

മണിവാസകത്തിന്റെ ഭാര്യയും മറ്റൊരു സഹോദരിയും യു എ പി എ കേസില്‍ ജയിലിലാണ്. ഇവര്‍ പരോളിലിറങ്ങിയപ്പോള്‍ താമസിച്ചത് ലക്ഷ്മിയുടെ വീട്ടിലായിരുന്നു.