Connect with us

Kerala

കവര്‍ച്ച നടത്തിയ സ്വര്‍ണം പ്രതികള്‍ വീതിച്ചെടുത്തു

Published

|

Last Updated

കോഴിക്കോട് | സുന്ദരം ജ്വല്ലറി ഉടമയില്‍ നിന്ന് കവര്‍ന്നെടുത്ത സ്വര്‍ണം പ്രതികള്‍ വീതിച്ചെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായി. ജ്വല്ലറിയില്‍ നിന്ന് ബാഗില്‍ സ്വര്‍ണം വെക്കുന്നത് കണ്ടാണ് പ്രതികള്‍ ഉടമയെ പിന്തുടര്‍ന്നത്. ജ്വല്ലറി ഉടമയുടെ മോട്ടോര്‍ സൈക്കിളില്‍ വെച്ച സ്വര്‍ണം തന്ത്രപൂര്‍വം കൈക്കലാക്കിയ പ്രതികള്‍ ഇതു വീതിച്ചെടുക്കുകയും ബന്ധുക്കള്‍ക്ക് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കോഴിക്കോട്-പാലക്കാട് ബസില്‍ കയറി രാമനാട്ടുകരയില്‍ ഇറങ്ങുകയും പിന്നീട് ഓട്ടോയില്‍ കയറി കോഴിക്കോട്ടേക്ക് പോകുകയുമായിരുന്നു.

കോഴിക്കോട് കമ്മത്തിലൈന്‍, രാമനാട്ടുകര, കൊണ്ടോട്ടി, കോഹിനൂര്‍ ജ്വല്ലറികളിലും സ്വര്‍ണം വില്‍പന നടത്തി. ഈ സ്ഥലങ്ങളിലെല്ലാം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ബന്ധുക്കള്‍ക്ക് കൊടുത്ത സ്വര്‍ണവും വില്‍പന നടത്തിയ സ്വര്‍ണവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കമ്മത്തിലൈനിലെ ജ്വല്ലറികളിലൊന്നിലും സി സി ടി വി സ്ഥാപിച്ചിട്ടില്ല. മോഷ്ടിച്ച് കിട്ടുന്ന പണം പ്രതികള്‍ ആര്‍ഭാട ജീവിതം നയിക്കാനാണ് ചെലവഴിച്ചിരുന്നത്. വസ്ത്രങ്ങള്‍ വാങ്ങാനും ഗോവ, വീഗാലാന്‍ഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ വന്‍കിട ഹോട്ടലുകളില്‍ താമസിക്കാനും പ്രതികള്‍ പണം ധൂര്‍ത്തടിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നല്ലളം ഇന്‍സ്പക്ടര്‍ എം കെ സുരേഷ് കുമാറിന്റെയും കസബ സി ഐ. ഹരിപ്രസാദിന്റെയും നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നല്ലളം എസ് ഐമാരായ എം കെ സലീം, ഷാനവാസ്, വി ടി പ്രദീപന്‍, എ എസ് ഐ. ലാലു, ഷൈജു, ഷഹസിം, ശരത്, അനില്‍കുമാര്‍, രഞ്ജിത്ത്, കസബ എസ് ഐ. വി സിജിത്ത്, മനോജ്, രമേഷ്ബാബു, ഷാഫി, സുജിത്ത്, അബ്ദുര്‍റഹ്മാന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Latest