Connect with us

National

വിനയ് ശര്‍മയും ദയാഹരജി നല്‍കി; നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകും

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകാന്‍ വഴിയൊരുക്കി പ്രതികളിലൊരാളായ വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചു. ഇതോടെ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരുന്ന വധശിക്ഷ മാറ്റിവെക്കാനാണ് സാധ്യത. നേരത്തെ മറ്റൊരു പ്രതിയായ മുകേഷ് സിംഗ് നല്‍കിയ ഹരജി രാഷ്ട്രപതി തള്ളിയിരുന്നു. സുപ്രീം കോടതി തിരുത്തല്‍ ഹരജി തള്ളിയതിന് പിന്നാലെയായിരുന്നു മുകേഷ് സിംഗ് ദയാഹരജി നല്‍കിയിരുന്നത്. രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതിയും തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

അതിനിടെ, വധശിക്ഷ ശരിവെച്ച വിധിക്കെതിരെ കേസിലെ മറ്റൊരു പ്രതി അക്ഷയ് സിംഗ് ഠാക്കൂര്‍ നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീം കോടതി വ്യാഴാഴ്ച ഉച്ചക്ക് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ചംഗ ബഞ്ചാണ് ഹരജി പരിഗണിക്കുക.