Connect with us

Kerala

കൊറോണ: ചൈനയില്‍ നിന്നും എത്തിയവര്‍ ജാഗ്രത തുടരണമെന്ന് മന്ത്രി ശൈലജ

Published

|

Last Updated

തിരുവനന്തപുരം | ചൈനയില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയവര്‍ ആരോഗ്യവകുപ്പ് മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മറ്റ് സ്ഥലങ്ങളിലൊന്നും പോകാതെ ഇവര്‍ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധത്തിന് തയാറാകണം. ആരുമായും സമ്പര്‍ക്കം പുലര്‍ത്താതെ ഒരോ മുറിയില്‍ 28 ദിവസം കഴിയണം. പനി, ചുമ, ശ്വാസ തടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എല്ലാ ജില്ലകളിലും സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ചികിത്സാ സംവിധാനവുമായി നേരിട്ട് ബന്ധപ്പെടുകയും പ്രസ്തുത കേന്ദ്രങ്ങളില്‍ എത്തുകയും വേണം. മറ്റ് ആശുപത്രികളിലൊന്നും പോകരുത്. സജ്ജമാക്കിയിട്ടുള്ള കേന്ദ്രങ്ങളുടെ വിശദ വിവരങ്ങള്‍ 0471 255 2056 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാണ്.

കൊറോണ ബാധയുണ്ടെന്ന സംശയത്തില്‍ സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 പേരില്‍ ഒമ്പത് പേരെ ഡിസ്ചാര്‍ജ് ചെയ്തതായും മന്ത്രി അറിയിച്ചു. കൊറോണം ബാധിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ പരിശോധനക്കായി അയച്ച 16 ല്‍ 10 പേര്‍ക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest