Connect with us

Kerala

പൗരത്വ നിയമത്തെ എതിര്‍ത്ത പ്രശാന്ത് കിഷോര്‍ ജെ ഡി യുവില്‍ നിന്ന് പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി |  ജെ ഡി യു ഉപാധ്യക്ഷനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും പാര്‍ട്ടി വരിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ സന്തോഷമെന്നും അടുത്ത ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് എല്ലാ വിജയാശംസകളും നേരുന്നുവെന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.

പൗരത്വ നിയമവുമായി ബ്‌നധപ്പെട്ടാണ് ഇരു നേതാക്കളും തമ്മില്‍ അകല്‍ച്ച തുടങ്ങിയത്. കേന്ദ്ര സര്‍ക്കാറിന് അനുകൂല സമീപനം നിതീഷ് കുമാറും ജെ ഡി യുവും സ്വീകരിച്ചതിനെ പ്രശാന്ത് കിഷോര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരു നേതാക്കള്‍ക്കുമിടയില്‍ ശത്രുത വര്‍ധിച്ചു. പാര്‍ട്ടി തീരുാനത്തിന് ഒപ്പം നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് പുറത്തുപോകാമെന്ന് നിതീഷ് കുമാര്‍ പരസ്യമായി പറയുകയും ചെയ്തു. ഇതിനിടെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ പിന്തുണച്ച് പ്രശാന്ത് കിഷോര്‍ പലപ്പോഴും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയേയും മമത ബാനര്‍ജിയേയുമെല്ലാം പുകഴ്ത്തി പല തവണ ട്വിറ്ററില്‍ പോസ്റ്റിട്ടു. ഇത് ബന്ധം കൂടുതല്‍ വഷളാക്കുകയും പ്രശാന്തിന്റെ പുറത്താക്കല്‍ ഇന്ന് നിതീഷ് കുമാര്‍ പ്രഖ്യാപിക്കുകയുമായിരുന്നു.

പ്രശാന്ത് കിഷോര്‍ കൊറോണയേക്കാള്‍ മാരകമായ വൈറസാണെന്നും അദ്ദേഹം വിട്ടുപോയതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മുതിര്‍ന്ന ജെ ഡി യു നേതാവായ അജയ് അലോകിന്റെ പ്രതികരണം. പാര്‍ട്ടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നിതീഷ് കുമാറിനേയുമെല്ലാം വിമര്‍ശിക്കുന്ന പ്രശാന്ത് കിഷോര്‍ വിശ്വാസ യോഗ്യനല്ല. അദ്ദേഹം എ എ പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും രാഹുല്‍ ഗാന്ധിയുമായി അടുപ്പം തുടരുന്നതായും അദ്ദേഹം ആരോപിച്ചു.

 

 

Latest