Connect with us

National

വ്യാജ വീഡിയോ ഉപയോഗിച്ച് പ്രചാരണം: അമിത് ഷാ അടക്കമുള്ള ബി ജെ പി നേതാക്കള്‍ക്കെതിരെ എ എ പിയുടെ പരാതി

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും എട്ട് ബി ജെ പി എം പിമാര്‍ക്കുമെതിരെ ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഡല്‍ഹിയിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ ട്വിറ്റര്‍ വഴി പ്രചരിപ്പിച്ചെന്നാണ് പരാതിയിയില്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എട്ട് ബി ജെ പി എം പിമാരും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു. ഇവരെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് നീക്കണമെന്നും വ്യാജ വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കണമെന്നും പരാതിയിലുണ്ട്. ബി ജെ പി ഡല്‍ഹി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി, ഗൗതം ഗംഭീര്‍, മീനാക്ഷി ലേഖി തുടങ്ങിയ എട്ട് എംപിമാര്‍ വിവിധ സ്‌കൂളുകളുടെ ശോച്യാവസ്ഥ തുറന്ന് കാട്ടുന്നതാണ് വീഡിയോ.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി ബി ജെ പി ആം ആദ്മി ഏറ്റുമുട്ടല്‍ മുറുകുകയാണ്. തന്റെ സര്‍ക്കാറിന്റെ പ്രവര്‍ത്തനം മൂലം സ്‌കൂളുകള്‍ ആധുനിക നിലവാരത്തിലെത്തിയതായും ഇത് നേരിട്ട് കാണാന്‍ അമിത് ഷാ വരണമെന്നും കെജ്രിവാള്‍ പറയുന്നു. ഇതിനെ ചോദ്യം ചെയ്ത അമിത് ഷായോട് സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാനായിരുന്നു കെജ്‌രിവാളിന്റെ വെല്ലുവിളി. തുടര്‍ന്ന് സകൂള്‍ സന്ദര്‍ശിച്ച ബി ജെ പി എം പിമാരുടെ സംഘം ഒരു വീഡോയ പുറത്തുവിട്ടു. ശോചനീയവസ്ഥയിലുള്ള സ്‌കൂളുകളെന്ന തരത്തിലുള്ള കെട്ടിടങ്ങളായിരുന്നു ഇത്. അമിത് ഷാ അടക്കമുള്ളവര്‍ ട്വിറ്ററില്‍ ഇത് പ്രചരിപ്പിച്ചു. എന്നാല്‍ ഇത് പൊളിക്കാനുള്ള കെട്ടിടങ്ങളാണെന്നും ബി ജെ പി കള്ളം പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഇതിന് എ എ പി നല്‍കിയ വിശദീകരണം. ഈ വീഡിയോ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

 

Latest