Connect with us

Gulf

യു എ ഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു

Published

|

Last Updated

ദുബൈ | ചൈനയില്‍ പടര്‍ന്ന് പന്തലിക്കുന്ന കൊറോണ വൈറസ് യു എ ഇയിലും സ്ഥിരീകരിച്ചു. കൊറോണ വൈറസിനെ തുടര്‍ന്ന് 125പേര്‍ മരിച്ച ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കൊറോണ കേസാണിതെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതര്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെ്. രാജ്യത്തെ ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനല്‍കുന്ന വിധത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

 

 

Latest