Connect with us

National

കൊറോണ: ഇന്ത്യക്കാരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ വിമാനത്തിന് ചൈനയുടെ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് ബാധയുണ്ടായ ചൈനയില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള എയര്‍ ഇന്ത്യ വിമാനം വുഹാനിലേയ്ക്ക് പുറപ്പെടും.വിമാനത്തിന് ഇറങ്ങാന്‍ ചൈന അനുമതി നല്‍കി.

മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്.നേരത്തെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നല്‍കിയിരുന്നു.

പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിസയോ വര്‍ക്ക് പെര്‍മിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്‌പോര്‍ട്ട് ചൈനീസ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളവരാണ് വിവരങ്ങള്‍ കൈമാറേണ്ടത്.

പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ മൂന്ന് ഹോട്ട്‌ലൈനുകള്‍ക്ക് പുറമെ പ്രത്യേക ഇ മെയില്‍ ഐ ഡിയും തയ്യാറാക്കിയിട്ടുണ്ട്.

Latest