Kerala
ആദ്യകാല ചലച്ചിത്ര താരം ജമീല മാലിക് അന്തരിച്ചു
ആലപ്പുഴ| മലയാള സിനിമയിലെ ആദ്യകാല താരം ജമീല മാലിക്(73) അന്തരിച്ചു .1946 ല്‍ ആലപ്പുഴ ജില്ലയിലെ മുതുകുളത്തായിരുന്നു ജനനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ ആദ്യ മലയാളി വനിതയാണ് ജമീല മാലിക. മാലിക് മുഹമ്മദ്-തങ്കമ്മ മുഹമ്മദ് ദമ്പതികളുടെ മൂത്തമകളാണ്.
ബിരുദത്തിന് ശേഷം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കി. സ്‌കൂളില്‍ അധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
റാഗിങ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേയ്ക്ക് ചുവട് വെച്ച താരം പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ സ്ഥിര സാന്നിധ്യമാകുകയായിരുന്നു.തിരുവനന്തപുരം പാലോടാണ് ജമീല താമസിച്ചിരുന്നത്.
പൂന്തറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.







