Connect with us

kerala budget 2026-27

ഭൂപരിഷ്കരണം 2 വരുന്നു; ഭൂനിയമങ്ങളിൽ വൻ മാറ്റം പ്രഖ്യാപിച്ച് യു ഡി എഫ് സർക്കാർ

കേരളത്തിൽ സമഗ്ര ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ വ്യവസായ-അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമാകുന്ന ഭൂമി ലഭ്യതക്കുറവും നിയമപരമായ അവ്യക്തതകളും പരിഹരിക്കുന്നതിനായി സർക്കാർ ഭൂപരിഷ്കരണം 2 നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി സമഗ്രമായ ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കും.

സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി കണ്ടെത്തുകയും അവ ഉപയോഗപ്പെടുത്തി ലാൻഡ് ബാങ്ക് രൂപീകരിക്കുകയും ചെയ്യും. ഇതിനായി ലാൻഡ് മാനേജ്മെന്റ് ഫ്രെയിംവർക്ക് തയ്യാറാക്കി ആവശ്യമായ നിയമനിർമ്മാണം നടത്തും. മുൻകാല ഭൂനിയമങ്ങൾ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. വാണിജ്യ സംരംഭങ്ങൾക്കായി ഭൂമി മാറ്റുന്ന പ്രക്രിയ വേഗത്തിലാക്കാനും വലിയ പദ്ധതികൾക്കായി ലാൻഡ് പൂളിങ് ഫ്രെയിംവർക്ക് കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ സുതാര്യവും വേഗത്തിലുമാക്കാൻ കിൻഫ്ര, ഇൻകൽ എന്നീ സർക്കാർ ഏജൻസികളെ ശക്തിപ്പെടുത്തും.

പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾക്കും സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി റിസർവോയറുകളിൽ ഫ്ലോട്ടിങ് സോളാർ പാനൽ സിസ്റ്റം, പമ്പ് ഹൈഡ്രോ എനർജി സ്റ്റോറേജ്, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് എന്നിവ സ്ഥാപിക്കും. പഞ്ചായത്തുകൾ തോറും കമ്മ്യൂണിറ്റി ബേസ്ഡ് ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം നടപ്പിലാക്കും. ഈ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ വൻ തുക വകയിരുത്തിയിട്ടുണ്ട്.

വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ എന്ന ആശയവും സർക്കാർ അവതരിപ്പിക്കുന്നു. ഉൽപ്പാദനം, ലോജിസ്റ്റിക്സ്, സാങ്കേതിക വിദ്യ, റിന്യൂവബിൾ എനർജി തുടങ്ങിയ മേഖലകളിൽ ആങ്കർ നിക്ഷേപകരെ കൊണ്ടുവരാൻ ഇത് സഹായിക്കും. ഈ നയം കേരളത്തിന്റെ സാമ്പത്തിക ഭാവിയെ ശക്തിപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.

Content Highlights:
Kerala government will implement Land Reforms 2 to address land scarcity for industrial development. A comprehensive land management policy and land bank will be created utilizing unused public sector land. The state also focuses on green energy hubs, floating solar, and special investment zones.

Latest