Connect with us

National

രാജ്യദ്രോഹക്കുറ്റം; ജെ എന്‍ യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ എന്‍ യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം അറസ്റ്റില്‍. ബിഹാറിലെ ജഹാനാബാദില്‍ വച്ചാണ് അറസ്റ്റിലായത്. അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗമാണ് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കിയത്. പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുംബൈ ഐ ഐ ടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ഷര്‍ജില്‍ ജെ എന്‍ യുവില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്.

കഴിഞ്ഞ ദിവസം ബിഹാറിലെ ഷര്‍ജിലിന്റെ തറവാടു വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് ആരോപിച്ച് നേരത്തെ യു പി പോലീസും ഷര്‍ജിലിനെതിരേ കേസെടുത്തിരുന്നു.

---- facebook comment plugin here -----

Latest