Connect with us

Kerala

എന്‍ പി ആര്‍; വിവാദ ഉത്തരവ് നിലമ്പൂര്‍ താലൂക്കിലും

Published

|

Last Updated

വണ്ടൂര്‍ | എന്‍ പി ആറുമായി മായി ബന്ധപ്പെട്ട വിവാദ ഉത്തരവ് നിലമ്പൂര്‍ താലൂക്കിലും. താലൂക്ക് പരിധിയിലെ വിവിധ സ്‌കൂളുകളിലാണ് അധ്യാപകരെ ആവശ്യപ്പെട്ട് ഉത്തരവ് എത്തിയിട്ടുള്ളത്. വിവിധ വില്ലേജ് ഓഫീസുകള്‍ മുഖേനെയാണ് വിദ്യാലയങ്ങളില്‍ ഉത്തരവ് വിതരണം ചെയ്തത്. നിലമ്പൂര്‍ താലൂക്ക് ഓഫീസ് ലെറ്റര്‍ പാഡില്‍ കവറിംഗ് ലെറ്ററോടെയാണ് കേന്ദ്ര ആഭ്യന്തിര മന്ത്രാലയത്തിന്റെ ഉത്തരവുള്ളത്. 2021 ലെ സെന്‍സസ് നടത്തിപ്പിന് ജീവനക്കാരെ നല്‍കേണ്ടതുമായി ബന്ധപ്പെട്ടാണ് കവറിംഗ് ലെറ്ററും ഇതോടൊപ്പമുള്ള അധ്യാപകരുടെ വിവരങ്ങള്‍ നല്‍കേണ്ട പ്രൊഫോര്‍മയും. ഇതിനൊപ്പം ചേര്‍ത്താണ് ദേശീയ ജനസംഖ്യാ പട്ടികയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവ് കൂടി വിതരണം ചെയ്തിരിക്കുന്നത്.

ഈ മാസം 14ന് ഇറക്കിയ ഉത്തരവ് വിതരണം ചെയ്യേണ്ടതില്ലെന്നും നിലവിലെ സാഹചര്യത്തില്‍ എന്‍ പി ആറുമായി സഹകരിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയും തൊട്ടടുത്ത ദിവസം തന്നെ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനും തീരുമാനത്തിനും വിരുദ്ധമായി നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ കലക്ടര്‍ തഹസില്‍ദാരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest