Connect with us

National

കൊറോണ: ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനവുമായി എയര്‍ ഇന്ത്യ

Published

|

Last Updated

മുംബൈ | ചൈനയിലെ കൊറോണ ബാധിതമായ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനമൊരുക്കി എയര്‍ ഇന്ത്യ. വുഹാന്‍ പ്രവിശ്യയിലേക്ക് അയക്കുന്ന ബോയിംഗ് 747-400 ശ്രേണിയിലുള്ള ജംബോ വിമാനത്തില്‍ 423 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാകും.

ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാകും വിമാനത്തിന്റെ യാത്ര. വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടി അനുമതി ലഭിച്ചാലുടന്‍ വിമാനം ചൈനയിലേക്ക് പോകും.

Latest