Connect with us

National

'രാജ്യത്തെ ഒറ്റ്കാരെ വെടിവെക്കൂ'; വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് റാലിക്കിടെ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി. രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് ആഹ്വാനം ചെയ്തും പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര്‍ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്ത കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ നടപടിയാണ് വിവാദമായത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ പങ്കെടുത്ത ഡല്‍ഹിയിലെ ബിജെപി പ്രചാരണ യോഗത്തിലായിരുന്നു സംഭവം. അനുരാഗ് ഠാക്കൂറിന്റെ വിവാദ പ്രസ്താവനക്ക് ശേഷമായിരുന്നു അമിത് ഷാ എത്തിയത്. ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എ എ പി നേതാക്കള്‍ അറിയിച്ചു.

തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലകയറ്റം തുടങ്ങിയ പ്രതിസന്ധികള്‍ രാജ്യം നേരിടുന്നതിനിടെ കേന്ദ്ര ധനകാര്യ സഹ മന്ത്രി ആളുകളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്ത് നടക്കുകയാണെന്ന് എ എ പി നേതാക്കള്‍ ആരോപിച്ചു. ജനവുരി അഞ്ചിന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംഘര്‍ഷത്തിനിടയിലും സംഘപരിവാര്‍ സംഘടനകള്‍ സമാനമായ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.

Latest