Connect with us

Kerala

കൊറോണ വൈറസ്: സംസ്ഥാനത്ത് ചൈനയില്‍ നിന്നെത്തിയ 13 പേര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കണ്ണൂര്‍ |  ചൈനയില്‍ കൊറോണ വൈറസ് വ്യാപകമാകുന്നതിനിടെ ഇവിടെ നിന്നും മടങ്ങിയെത്തിയ 13 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍. കണ്ണൂര്‍ പേരാവൂരില്‍ കുടുംബത്തിലെ 12 പേരും മലപ്പുറത്ത് ഒരാളുമാണ് നിരീക്ഷണത്തില്‍. പേരാവൂര്‍ സ്വദേശികളായ കുടുംബ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെ 28 ദിവസത്തേക്ക് നിരീക്ഷിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിനെ വൈറസ് പടരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നെത്തിയ മറ്റുള്ളവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനത്ത് എല്ലാ ജാഗ്രതാ നടപടികളും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടക്കുന്നുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെല്ലാം എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ചൈനയില്‍ നിന്നെത്തിയ നിരവധി പേര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലെത്തി പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ട്.

 

---- facebook comment plugin here -----

Latest