Connect with us

National

ഈ അപമാനം ഞാന്‍ മറക്കില്ല; പ്രതിഷേധത്തിനായി ഉടന്‍ മടങ്ങിവരും- തെലുങ്കാന മുഖ്യമന്ത്രിയോട് ചന്ദ്രശേഖര്‍ ആസാദ്

Published

|

Last Updated

ന്യൂഡല്‍ഹി |  തെലുങ്കാനയില്‍ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ തന്നെ വിലക്കിയ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി ബീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. തെലുങ്കാനയില്‍ സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണുള്ളത്. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം അപഹരിക്കപ്പെടുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ പറഞ്ഞു. ആദ്യം എന്റെ ജനങ്ങളെ നിങ്ങള്‍ ലാത്തികൊണ്ട് നേരിട്ടു. പിന്നെ എന്നെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലേക്ക് ബലമായി പടിച്ചുകൊണ്ടുപോയി ഡല്‍ഹിയിലേക്ക് വിമാനം കയറ്റിവിട്ടു. തെലുങ്കാന മുഖ്യമന്ത്രിയോട് പറയാനുള്ളത് ഇതാണ്. ഈ അപമാനം ഞാന്‍ മറക്കില്ല. ഉടന്‍ മടങ്ങിവരും. പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്യും- ആസാദ് പറഞ്ഞു.

ഇന്നലെ അറസ്റ്റിലായ ആസാദിനെ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ എത്തിച്ചത്. രാവിലെ 6.55 ന് ഹൈദരാബാദ്ദല്‍ഹി വിമാനത്തിലായിരുന്നു മടക്കി അയച്ചത്.
ഹോട്ടല്‍ മുറിയില്‍ നിന്നായിരുന്നു ഞായറാഴ്ച ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രക്ഷോഭത്തിന് അനുമതി വാങ്ങാതെയാണ് പൗരത്വ പ്രതിഷേധം സംഘടിപ്പിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം.

 

Latest