Connect with us

Kerala

നേപ്പാൾ ദുരന്തം: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വീണ്ടും കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം | നേപ്പാളിൽ എട്ടു മലയാളികൾ ഹോട്ടൽമുറിയിൽ വിഷവായു ശ്വസിച്ച് മരിക്കാനിടയായ ദാരുണ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് നേപ്പാൾ സർക്കാരുമായി കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കത്തയച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നേപ്പാൾ സർക്കാരിൽനിന്ന് ലഭിക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യർഥിച്ചു.

കുടുംബങ്ങൾ താമസിച്ച ഹോട്ടൽ മുറിയിലെ ഉപകരണത്തിന്റെ തകരാറാണ് മരണത്തിനിടയാക്കിയതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ചയാണ് നേപ്പാളിലെ ദമനിൽ റിസോർട്ടിൽ രണ്ടു കുടുംബങ്ങളിലെ എട്ടു മലയാളികൾ ഉറക്കത്തിൽ വിഷവാതകം ശ്വസിച്ച് മരിച്ചത്.