ദുബൈയിൽ തിരൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

Posted on: January 26, 2020 9:20 pm | Last updated: January 26, 2020 at 9:20 pm

ദുബൈ | യു എ ഇ എക്സ്ചേഞ്ച് ഖിസൈസ് ഡമാസ്കസ് സ്ട്രീറ്റ് ബ്രാഞ്ച് മാനേജർ മലപ്പുറം തിരൂർ സ്വദേശി ജംഷാർ (44 ) ഉറക്കത്തിനിടെ ഹൃദയാഘാതം കാരണം മരിച്ചു. ഭാര്യ റഷീദ മക്കൾ ഫാത്തിമ റിഫ, ഫാത്തിമ റിദ. തിരൂർ പെരൂര് പാറപ്പുറത്ത് ഹൗസിൽ ബാവ ഹാജി മമ്മാത്തൂ എന്നിവരുടെ മകനാണ്. സഹോദരങ്ങൾ ബാവ ഹാജി, ജലീൽ, അസ്‌ലം, സഫിയ, സുബൈദ, സാജിദ. ഇന്നലെ രാവിലെ പതിവ് പോലെ ഭാര്യ നാട്ടിൽ നിന്ന് ഫോണിൽ വിളിച്ചു കിട്ടാത്തതിനെതുടർന്ന് ബ്രാഞ്ചിൽ നിന്നും സ്റ്റാഫ് അംഗങ്ങൾ റൂമിൽ പോയി അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹ്‌സീന മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.   കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ദുബൈയിൽ ജോലി ചെയ്തുവരികയായിരുന്നു.