Connect with us

Malappuram

നിലപാടുകൾ ഭരണഘടനയെ സംരക്ഷിക്കാൻ മതേതരത്വം ശിഥിലമായാൽ പൗരജീവിതം അസ്വസ്ഥജനകമാകും: കാന്തപുരം

Published

|

Last Updated

പെരിന്തൽമണ്ണയിൽ നടന്ന മലപ്പുറം ഈസ്റ്റ് യുവജന റാലിയുടെ സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം | രാജ്യത്ത് നടപ്പാക്കിയ പൗരത്വ നിയമം പിൻവലിപ്പിക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടനയെ സംരക്ഷിക്കാനാണെന്നും പാർലിമെന്റിലെ ഭൂരിപക്ഷം മതേതരത്വ സ്വഭാവം ശിഥിലമാക്കാനുള്ള ലൈസൻസല്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ യുവജന റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മനുഷ്യർക്കും തുല്യ പരിഗണന നൽകുന്ന, മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ പേരിൽ വിവേചനം പാടില്ലെന്ന് നിർദേശിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്.

[irp]

ഭരണഘടന സംരക്ഷിതമായി നിലനിന്നത് കൊണ്ടാണ് ഇന്ത്യ ഏഴ് പതിറ്റാണ്ടായി ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നായി നിലനിന്നത്. ഇപ്പോൾ മുസ്‌ലിംകളെ ലക്ഷ്യമാക്കി നിയമം ഉണ്ടാക്കിയപ്പോൾ നടക്കുന്നത് പ്രത്യക്ഷത്തിൽ ഭരണഘടനയെ തകർക്കലാണ്.
കോടതി മുഖേന മുസ്‌ലിം ജമാഅത്തും രാജ്യത്തെ 150 ലധികം പ്രസ്ഥാനങ്ങളും സി എ എക്കെതിരെ ഹരജി നൽകിയത് ഈ രാജ്യത്തെ ജനാധിപത്യപരമായ സംവിധാനങ്ങൾ തന്നെ ജനവിരുദ്ധമായ ഈ നിയമത്തിനെതിരെ വിധിപറയുമെന്ന് പ്രതീക്ഷയുള്ളത് കൊണ്ടാണ്.

[irp]
100 കോടി മനുഷ്യരുടെ ആശങ്ക ഗൗരവത്തിലെടുക്കാതെ സുപ്രീംകോടതി നാലാഴ്ച സമയം നൽകിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. എങ്കിലും ഇപ്പോഴും ഞങ്ങൾ പ്രതീക്ഷയോടെ അനുകൂലമായ തീരുമാനത്തിന് കാത്തിരിക്കുന്നുവെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
പ്രമുഖ ആക്ടിവിസ്റ്റ് അഡ്വ. ജിഗ്‌നേഷ് മേവാനി മുഖ്യാതിഥിയായി.
സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

പൊതു സമ്മേളനത്തെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാർ, മുഖ്യാതിഥിയും പ്രമുഖ ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മെവാനി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ അഭിവാദ്യം ചെയ്യുന്നു.

[irp]
എസ് വൈ എസ് സാന്ത്വന വിഭാഗമായ ടീം ഒലീവിനെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽബുഖാരി സമർപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നൽകി.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ത്വാഹാ സഖാഫി, പൊന്മള മുഹ്‌യിദ്ദീൻ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, അബൂഹനീഫൽ ഫൈസി തെന്നല, അബ്ദു മുസ്്‌ലിയാർ താനാളൂർ, കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, വഖ്ഫ് ബോർഡ് മെമ്പർ കെ എം എ റഹീം, റഹ്്മത്തുല്ല സഖാഫി എളമരം, അലവി സഖാഫി കൊളത്തൂർ, പി എം മുസ്തഫ കോഡൂർ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, സി പി സൈതലവി ചെങ്ങര, മുഹമ്മദ് പറവൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, കെ പി ജമാൽ കരുളായി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് റാശിദ് ബുഖാരി, ബശീർ പറവന്നൂർ തുടങ്ങിയവർ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി റിപ്പബ്ലിക്ദിന സന്ദേശം നൽകി.

Latest