കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും

Posted on: January 25, 2020 2:43 pm | Last updated: January 25, 2020 at 5:09 pm

ജയ്പുര്‍ | പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവരുന്നു. കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറും പ്രമേയം പസാക്കി. ഇന്ന് ചേര്‍ന്ന് സഭാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ പ്രമേയത്തെ എതിര്‍ത്ത ബി ജെ പി അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരു പുനരാലോചന വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് രാജസ്ഥാന്‍ ആവശ്യപ്പെട്ടു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജസ്ഥാന്‍ സര്‍ക്കാറിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയാറാകണമെന്നും സച്ചിന്‍ പറഞ്ഞിരുന്നു.