Connect with us

Kerala

ഭരണഘടന സംരക്ഷണത്തിനായി തിരൂരില്‍ സ്ത്രീകളുടെ സമൂഹ ഒപ്പന

Published

|

Last Updated

തിരൂര്‍ | ഭരണഘടന സംരക്ഷിക്കുന്നിനും പൗരത്വ നിയമത്തിനെതിരായുമുള്ള പ്രതിഷേധമേന്നോണം തിരൂരില്‍ സ്ത്രീകളുടെ സമൂഹ ഒപ്പന. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വേഷം കണ്ടാല്‍ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ വസത്രംകൊണ്ട് തിരിച്ചറിയാനാവില്ല എന്ന സന്ദേശമുയര്‍ത്തി ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഹിളകള്‍ സമൂഹ ഒപ്പന നടത്തിയത്. ഇന്നലെ തിരൂരില്‍ നടന്ന പരിപാടിയില്‍ 400 ഓളം സ്ത്രീകള്‍ പങ്കെടുത്തതായി സംഘടാകര്‍ പറഞ്ഞു.

അസോസിയേഷന്റെ വിവിധ യൂണിറ്റുകളില്‍ നിന്നായി പത്ത് പേര്‍ വീതം ചേര്‍ന്നാണ് ഒപ്പന കളിച്ചത്. പുരോഗമന കലാസാഹിത്യസംഘം ജില്ലാപ്രസിഡന്റ് അജിത്രി സമൂഹ ഒപ്പന ഉദ്ഘാടനം ചെയ്തു.

അസോസിയേഷന്‍ ഏരിയാപ്രസിഡന്റ് കെ പി കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി റംല ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.