ബേങ്ക് തൊഴിലാളികളുടെ സമരം: രണ്ട് ദിവസം ഇടപാടുകള്‍ തടസപ്പെടും

Posted on: January 24, 2020 3:02 pm | Last updated: January 24, 2020 at 10:45 pm

ന്യൂഡല്‍ഹി | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 31നും ഫെബ്രുവരി ഒന്നിനും തൊഴിലാളി യൂണിയനുകള്‍ പണമുടക്ക് നടത്തുന്നതിനാല്‍ ബേങ്ക് ഇടപാടുകള്‍ തടസ്സപ്പെടും.

പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബേങ്ക് തൊഴിലാളികളുടെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒമ്പത് ബേങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയന്‍ (യുഎഫ്ബിയു) പ്രതിനിധികള്‍ ഇന്ത്യന്‍ ബേങ്ക് അസോസിയേഷനുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതില്‍ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകള്‍ ആരോപിച്ചു.