Connect with us

National

പൗരത്വ നിയമവും എന്‍ ആര്‍ സിയും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് സര്‍വ്വേ

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് വര്‍ധിച്ച് വരുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമവും എന്‍ ആര്‍ സിയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ ഫലം.

ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയില്‍ പങ്കെടുത്ത 43 ശതമാനം പേരും പറഞ്ഞത് ഗൗരവപരമായ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ്. 32 ശതമാനം പേര്‍ തങ്ങള്‍ അങ്ങനെ കരുതുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേര്‍ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ കണ്ണ് തെറ്റിക്കാനാണെന്ന കാര്യത്തില്‍ അത് ശരിയാണെന്നോ തെറ്റാണെന്നോ അറിയില്ലെന്നാണ് പറഞ്ഞത്. ഡിസംബര്‍ 21 മുതല്‍ 31വരെയുള്ള ദിവസങ്ങളിലാണ് ഇന്ത്യ ടുഡേ സര്‍വ്വേ നടത്തിയത്.