Connect with us

International

ഗ്രീസിന് പ്രഥമ വനിതാ പ്രസിഡന്റ്; കത്രിന സകെല്ലറപൗലോ മാര്‍ച്ച് 13ന് ചുമതലയേല്‍ക്കും

Published

|

Last Updated

ഏതന്‍സ് | ഗ്രീസില്‍ പ്രഥമ വനിതാ പ്രസിഡന്റായി രാജ്യത്തെ പ്രധാന കോടതിയായ സ്റ്റേറ്റ് കൗണ്‍സിലിന്റെ അധ്യക്ഷയായ കത്രിന സകെല്ലറപൗലോ തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിയാണ് കത്രിനയുടെ പേര് നിര്‍ദേശിച്ചത്. പ്രധാന പ്രതിപക്ഷമായ സിരിസയും മധ്യ-ഇടത് കക്ഷിയായ മൂവ്‌മെന്റ് ഫോര്‍ ചേഞ്ചും നിര്‍ദേശത്തെ പിന്തുണച്ചു. പാര്‍ലിമെന്റില്‍ നടന്ന ചരിത്രപരമായ വോട്ടെടുപ്പില്‍ 261നെതിരെ 300 വോട്ടുകള്‍ നേടിയാണ് പരിസ്ഥിതി-ഭരണഘടനാ വിദഗ്ധ കൂടിയായ കത്രിന പ്രസിഡന്റ് പദവിയിലെത്തിയത്. മാര്‍ച്ച് 13ന് കത്രിന ചുമതലയേല്‍ക്കും.

ഗ്രീസ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു ശേഷമുള്ള 200 വര്‍ഷ കാലയളവില്‍ ഇതുവരെ വനിതകളാരും രാഷ്ട്രത്തിന്റെ പ്രസിഡന്റ് പദം അലങ്കരിച്ചിട്ടില്ല. കത്രിനയുടെ തിരഞ്ഞെടുപ്പോടെ ഭാവിയിലേക്കുള്ള വാതായനങ്ങള്‍ തുറന്നിരിക്കുകയാണെന്ന് പ്രധാന മന്ത്രി കിര്യാക്കോസ് മിറ്റ്‌സോ അഭിപ്രായപ്പെട്ടു. 21ാം നൂറ്റാണ്ടിലെ മൂന്നാം പതിറ്റാണ്ടിലേക്ക് കൂടുതല്‍ ശുഭാപ്തി വിശ്വാസത്തോടെ രാജ്യം പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest