Connect with us

National

മൂന്നാം കക്ഷി വേണ്ട; കശ്മീര്‍ പ്രശ്‌നത്തില്‍ ട്രംപിന്റെ മധ്യസ്ഥ സന്നദ്ധതയെ ആവര്‍ത്തിച്ചു തള്ളി ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് മധ്യസ്ഥം വഹിക്കാന്‍ തയാറാണെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ വീണ്ടും തള്ളി ഇന്ത്യ. വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത് ഏഴാം തവണയാണ് മധ്യസ്ഥ സന്നദ്ധതയുമായി ട്രംപ് മുന്നോട്ടു വരുന്നത്. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം (ഡബ്ല്യു ഇ എഫ്) ഉച്ചകോടിക്കിടെ പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായി നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ട്രംപ് സന്നദ്ധത അറിയിച്ചത്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സുവ്യക്തവും അചഞ്ചലവുമാണ്. ഒരു മൂന്നാം കക്ഷി ഇതില്‍ ഇടപെടേണ്ടതില്ല. നയതന്ത്ര കാര്യാലയത്തിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.