ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഉള്‍പ്പടെ 130 പേരുമായി കെ പി സി സി ഭാരവാഹി പട്ടിക

Posted on: January 22, 2020 10:22 pm | Last updated: January 23, 2020 at 11:05 am

ന്യൂഡല്‍ഹി | കെ പി സി സി ഭാരവാഹി പട്ടിക പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരും 13 വൈസ് പ്രസിഡന്റുമാരും അടക്കം 130 പേരുടെ പട്ടികയാണ് സമര്‍പ്പിച്ചത്. പട്ടികക്ക് ഹൈക്കമാന്‍ഡ് ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് സൂചന.
36 ജനറല്‍ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും പട്ടികയിലുണ്ട്.

കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിലനിര്‍ത്തി. വി ഡി സതീശന്‍, പി സി വിഷ്ണുനാഥ്, കെ വി തോമസ്, ടി സിദ്ദീഖ് എന്നിവരും വര്‍ക്കിംഗ് പ്രസിഡന്റമാരാകും.
കോഴിക്കോട്, തൃശൂര്‍ ഡി സി സി പ്രസിഡന്റുമാരുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. കോഴിക്കോട്ട് യു രാജീവനും തൃശൂരില്‍ എം പി വിന്‍സെന്റും പ്രസിഡന്റാകും.