ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുമെന്ന് യോഗി ആദിത്യനാഥ്

Posted on: January 22, 2020 9:02 pm | Last updated: January 23, 2020 at 9:38 am

കാന്‍പൂര്‍ | പ്രതിഷേധത്തിന്റെ പേരില്‍ ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘പ്രതിഷേധ പ്രകടനങ്ങളില്‍ ആസാദി മുദ്രാവാക്യം മുഴക്കുന്നത് അംഗീകരിക്കാനാകില്ല. അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.’- പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിശദീകരണ പരിപാടിയുടെ ഭാഗമായി കാന്‍പൂരില്‍ നടത്തിയ ബി ജെ പി പൊതു യോഗത്തില്‍ പ്രസംഗിക്കവെ യോഗി പറഞ്ഞു.

ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഉപജാപം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും യു പി മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പണം നല്‍കി സി എ എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് യോഗി ചൊവ്വാഴ്ച ആരോപിച്ചിരുന്നു.