Connect with us

Career Education

മലബാർ സിമന്റ്‌സിൽ മാനേജർ, എൻജിനീയർ

Published

|

Last Updated

കേരള സർക്കാർ സ്ഥാപനമായ മലബാർ സിമന്റ്‌സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുണ്ട്.

ജനറൽ മാനേജർ (വർക്‌സ്), മാനേജർ പ്രൊഡക്‌ഷൻ, ചീഫ് എൻജിനീയർ (മെക്കാനിക്കൽ), ചീഫ് കെമിസ്റ്റ്, മാനേജർ (മെറ്റീരിയൽസ്), ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് ഒഴിവ്.

പ്രായം: ജനറൽ മാനേജർ (വർക്‌സ്) തസ്തികയിൽ 55 വയസ്സും മറ്റ് തസ്തികകളിൽ 51 വയസ്സുമാണ് ഉയർന്ന പ്രായം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനത്തിന് https://www.cmdkerala.net സന്ദർശിക്കുക. അവസാന തീയതി ഫെബ്രുവരി 14.