Connect with us

Career Notification

നബാർഡിൽ അസിസ്റ്റന്റ് മാനേജർ

Published

|

Last Updated

നാഷനൽ ബേങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിൽ (നബാർഡ്) അസിസ്റ്റന്റ്മാനേജർ (ഗ്രേഡ് എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ് പുറപ്പെടുവിച്ചത്. അസിസ്റ്റന്റ്മാനേജർ (ആർ ഡി ബി എസ്, രാജ്ഭാഷ, ലീഗൽ), അസിസ്റ്റന്റ്മാനേജർ (പ്രോട്ടോക്കോൾ ആൻഡ് സെക്യൂരിറ്റി സർവീസ്) എന്നീ തസ്തികയിലാണ് നിയമനം. 154 ഒഴിവുകളുണ്ട്.
ജനറൽ, ജനറൽ അഗ്രിക്കൾച്ചർ, അഗ്രിക്കൾച്ചർ എൻജിനീയറിംഗ്, ഫുഡ്/ ഡയറി പ്രോസസിംഗ്, ലാൻഡ് ഡെവലപ്‌മെന്റ്- സോയിൽ സയൻസ്, എൻവയോൺമെന്റൽ എൻജിനീയറിംഗ്/ സയൻസസ്, അഗ്രിക്കൾച്ചർ മാർക്കറ്റിംഗ്/ അഗ്രി ബിസിനസ് മാനേജ്‌മെന്റ്, ജിയോ ഇൻഫർമാറ്റിക്‌സ്, അഗ്രിക്കൾച്ചർ ഇക്കണോമിക്‌സ്/ ഇക്കണോമിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.

പ്രായം: അസിസ്റ്റന്റ്മാനേജർ (പി ആൻഡ് എസ് എസ്)- 25- 40. 02.01.1980നും 01.01.1995നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് തസ്തികകളിൽ 21-30. 01.01.2020 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 02.01.1990നും 01.01.1999നും ഇടയിൽ ജനിച്ചവരായിരിക്കണം.

[irp]

ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. പ്രിലിമിനറി പരീക്ഷക്ക് ആലപ്പുഴ, കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷക്ക് തിരുവനന്തപുരമാണ് കേരളത്തിലെ കേന്ദ്രം.
എണ്ണൂറ് രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാരും ഭിന്നശേഷിക്കാരും ഇന്റിമേഷൻ ചാർജായ 150 രൂപ അടച്ചാൽ മതി. നബാർഡ് ജീവനക്കാർ ഫീസ് അടക്കേണ്ടതില്ല.
www.nabard.org വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി മൂന്ന്. വിശദ വിവരം വെബ്‌സൈറ്റിൽ.

Latest